TOP NEWS| കൊറോണ വ്യാപന ഭീതിയിൽ പഞ്ചാബിലെ സ്‌കൂളുകൾ; ജാഗ്രത ശക്തമാക്കാൻ നിർദ്ദേശം; ആശങ്കയിൽ രക്ഷിതാക്കളും
ചണ്ഡിഗഡ്: ഓഫ്ലൈൻ ക്ലാസുകൾ പുനരാരഭിച്ച് പഞ്ചാബിലെ സ്‌കൂളുകൾ വീണ്ടും കൊറോണ ഭീതിയിൽ. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 33 കുട്ടികൾക്കാണ് രോഗബാധ സ്ഥിതീകരിച്ചത്. ഓഗസ്റ്റ് രണ്ടിനാണ് പഞ്ചാബിലെ സ്‌കൂളുകൾ വീണ്ടും തുറന്നത്.
21,200 പരിശോധനകളാണ് കഴിഞ്ഞ ദിവസം സ്‌കൂളുകളിൽ നടത്തിയത്. ഇതിലാണ് 33 കുട്ടികൾക്ക് രോഗബാധ സ്ഥിതീകരിച്ചത്. പഞ്ചാബ് ചീഫ് സെക്രട്ടറി വിനി മഹാജന്റെ അധ്യക്ഷതയിൽ ചേർന്ന കൊറോണ അവലോകന യോഗത്തിലാണ് സ്‌കൂളുകളിൽ പരിശോധന ശക്തമാക്കാൻ തീരുമാനിച്ചത്. സ്‌കൂളുകളിൽ ദിവസേന കുറഞ്ഞത് 10,000 ആർടി-പിസിആർ പരിശോധനകളെങ്കിലും നടത്താനാണ് നിർദ്ദേശം.