TOP NEWS| മന്ത്രിക്കെതിരെ നടപടിക്കായി ഐഎംഎ; ‘ഇല്ലെങ്കിൽ വാക്സിനേഷനടക്കം നിർത്തും’
ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമം ശ്രദ്ധയില്‍പെട്ടിട്ടില്ല എന്ന പ്രസ്താവന ശരിയായില്ലെന്ന് ഐഎംഎ. അക്രമങ്ങളെല്ലാം നടന്നത് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ്. മന്ത്രിക്കെതിരെ കടുത്ത നടപടിയില്ലെങ്കില്‍ വാക്സിനേഷനടക്കം നിര്‍ത്തിവയ്ക്കുമെന്നും മുന്നറിയിപ്പ്. അതേസമയം, സഭയിൽ മന്ത്രി പറഞ്ഞ ഉത്തരം ഇന്ന് തിരുത്തി. പുതിയ മറുപടി സഭയുടെ മേശപ്പുറത്തുവച്ചു.