TOP NEWS| 75 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉത്സവബത്ത

0

 

തിരുവനന്തപുരം: 75 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകാൻ സർക്കാർ തീരുമാനം. സാധാരണ 100 പ്രവർത്തി ദിവസങ്ങൾ പൂർത്തിയാക്കുന്ന തൊഴിലാളികൾക്കാണ് ഉത്സവബത്ത അനുവദിച്ചിരുന്നതെങ്കിൽ ഇത്തവണ കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 75 ദിവസം തൊഴിലിലേർപ്പെട്ടവർക്ക് വരെ ഉത്സവബത്ത നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.

You might also like