TOP NEWS| പിസിആര്‍ പരിശോധനാ ഫലത്തില്‍ കൃത്രിമം; ബഹ്റൈനില്‍ രണ്ട് പേര്‍ക്ക് ജയില്‍ ശിക്ഷ
മനാമ: കൊവിഡ് പി.സി.ആര്‍ പരിശോധാ ഫലത്തില്‍ കൃത്രിമം കാണിച്ച രണ്ട് പേര്‍ക്ക് ബഹ്റൈനില്‍ ഒരു വര്‍ഷം വീതം ജയില്‍ ശിക്ഷ. സര്‍ട്ടിഫിക്കറ്റിലെ തീയ്യതി തിരുത്തിയ ശേഷം കിങ് ഫഹദ് കോസ്‍വേ വഴി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്.