ജിയോയുടെ വേഗത കുത്തനെകൂടി; കാരണമായത് ഇത്, റിപ്പോര്‍ട്ട് പുറത്ത്
മുംബൈ: റിലയൻസ് ജിയോയുടെ നെറ്റ്‌വർക്ക് വേഗം കുത്തനെ കൂടിയെന്ന് ഓക്‌ലയുടെ റിപ്പോർട്ട്. ഓക്‌ലയുടെ ജൂണിലെ റിപ്പോർട്ട് പ്രകാരം റിലയൻസ് ജിയോ മീഡിയൻ ഡൗൺലോഡ് വേഗം 13.08 എംബിപിഎസാണ്. 2021 മാർച്ചിൽ ഇത് 5.96 എംബിപിഎസ് ആയിരുന്നു. അതേസമയം, ട്രായിയുടെ കണക്കുകളിൽ ജിയോയുടെ ഡൗൺലോഡ് വേഗം 18 എംബിപിഎസിന് മുകളിലാണ് കാണിക്കുന്നത്.
നാലു മാസത്തിനുള്ളിൽ പത്തിരട്ടിയാണ് ജിയോയുടെ ഡൌണ്‍ലോഡ് വേഗത കൂടിയത്. ഇതിന് കാരണമായത് ജിയോ അധിക സ്പെക്ട്രം വിന്യസിച്ചതാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ജിയോ ഈ വർഷം ഏകദേശം 58,000 കോടി രൂപയ്ക്ക് വാങ്ങിയ അധിക സ്പെക്ട്രം വിവിധ ടെലികോം സർക്കിളുകളിലായി ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.