TOP NEWS| താലിബാന്റെ ഭീകരത വ്യാപിക്കുന്നു: ഭാവി എന്താകുമെന്ന ആശങ്കയിൽ അഫ്ഗാനിലെ ക്രൈസ്തവർ

0

 

താലിബാന്റെ ഭീകരത വ്യാപിക്കുന്നു: ഭാവി എന്താകുമെന്ന ആശങ്കയിൽ അഫ്ഗാനിലെ ക്രൈസ്തവർ

കാബൂള്‍/കാണ്ഡഹാർ: അമേരിക്കൻ സൈനികർ അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറിയതോടെ താലിബാൻ ഭീകരർ സുപ്രധാന പ്രദേശങ്ങൾ കീഴടക്കുന്നത് രാജ്യത്തെ ക്രൈസ്തവ വിശ്വാസികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. അമേരിക്കൻ സൈനികരുടെ പിന്മാറ്റം വലിയൊരു അരക്ഷിതാവസ്ഥയാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. താലിബാന്റെ മുന്നേറ്റത്തെ തടയുന്നതിൽ അഫ്ഗാൻ സൈനികർ പരാജയപ്പെടുന്ന സാഹചര്യം ഉടലെടുത്തതോടെ ആഭ്യന്തര യുദ്ധത്തിലേക്കാണ് അഫ്ഗാനിസ്ഥാൻ ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ക്രൈസ്തവരുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലായിരിക്കുകയാണ്. നിലവില്‍ അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവർ രഹസ്യമായിട്ടാണ് ആരാധനയ്ക്കായി ഒരുമിച്ച് കൂടാറുള്ളത്. രാജ്യത്തുള്ള ഏക കത്തോലിക്കാ ദേവാലയം ഇറ്റാലിയൻ എംബസിക്കുളളിൽ സ്ഥിതിചെയ്യുന്ന ദേവാലയമാണ്.

കോവിഡ് വ്യാപന ഭീഷണിയെത്തുടർന്ന് അതും അടച്ചിട്ടിരിക്കുകയായിരുന്നു. പരസ്യമായുള്ള സുവിശേഷപ്രഘോഷണവും, ക്രൈസ്തവവിശ്വാസത്തിലേക്കുള്ള മതപരിവർത്തനവും 2004ലെ നിയമനിർമാണത്തിലൂടെ അഫ്ഗാൻ സർക്കാർ നിരോധിച്ചതിനെ തുടർന്നു ക്രൈസ്തവരുടെ ജീവിതം കൂടുതൽ ക്ലേശകരമായിരിന്നു. അതിനു മുന്‍പും നിരവധി പ്രതിസന്ധികൾ ക്രൈസ്തവർ അഭിമുഖീകരിച്ചിരുന്നു. എന്നാല്‍ രാജ്യത്തിന്റെ മുഴുവൻ നിയന്ത്രണം താലിബാന്റെ കൈയിൽ ആയാൽ ക്രൈസ്തവരുടെ അവസ്ഥ അതിഭീകരമായ അവസ്ഥയിലേക്ക് മാറുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്

You might also like