TOP NEWS| രാജ്യമാകെ ത്രിവര്‍ണ റാലികള്‍:‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ കര്‍ഷകപ്രക്ഷോഭകര്‍

0

 

രാജ്യമാകെ ത്രിവര്‍ണ റാലികള്‍:‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ കര്‍ഷകപ്രക്ഷോഭകര്‍

ദില്ലി: സ്വാതന്ത്ര്യദിനം പ്രത്യേക പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങി വിവാദ കര്‍ഷകനിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകള്‍. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം കര്‍ഷക – തൊഴിലാളി സ്വാതന്ത്ര്യ ദിവസമായി ആചരിക്കാന്‍ കര്‍ഷക കൂട്ടായ്മകള്‍ തീരുമാനിച്ചു.

സ്വാതന്ത്ര്യ ദിവസം ഡല്‍ഹിയില്‍ കയറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കര്‍ഷക പ്രതിഷേധക്കാര്‍ അറിയിച്ചു. ആഗസ്റ്റ് പതിനഞ്ചില്‍ ഇന്ത്യന്‍ പതാകയേന്തിയുള്ള ത്രിവര്‍ണ റാലി സംഘടിപ്പിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു. പ്രാദേശിക തലത്തില്‍ ത്രിവര്‍ണ പതാകയേന്തിയുള്ള റാലികള്‍ സംഘടിപ്പിക്കും.

You might also like