TOP NEWS| തിരുവനന്തപുരത്ത് രണ്ട് ഡോസ് വാക്സിൻ ഒരുമിച്ച് കുത്തിവെച്ചു; യുവതി നിരീക്ഷണത്തിൽ

0

 

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസ് ഒരുമിച്ച് കുത്തിവെച്ചതായി പരാതി. തിരുവനന്തപുരം മലയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഇന്ന് രാവിലെ വാക്സിൻ എടുത്ത മലയിൻകീഴ് സ്വദേശിയായ 25 കാരിക്കാണ് രണ്ട് ഡോസ് ഒരുമിച്ച് കുത്തിവെച്ചത്. ഇതേത്തുടർന്ന് യുവതിയെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഇതുവരെ ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം സംഭവത്തിൽ ആരോഗ്യവകുപ്പ് ആശുപത്രി അധികൃതരിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. വീഴ്ച അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

You might also like