TOP NEWS| ഹെയ്തി ഭൂകമ്പത്തില്‍ മരണം 1200 കടന്നു; യു.എസ്. രക്ഷാസംഘത്തെ അയച്ചു

0

 

ഹെയ്തി ഭൂകമ്പത്തില്‍ മരണം 1200 കടന്നു; യു.എസ്. രക്ഷാസംഘത്തെ അയച്ചു

പോർട്ട്-ഓ-പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1200 കടന്നു. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 1297 പേർ കൊല്ലപ്പെട്ടതായി രാജ്യത്തിന്റെ സിവിൽ പ്രോട്ടക്ഷൻ ഏജൻസി അറിയിച്ചു. 5700ൽ അധികം പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഭൂകമ്പത്തിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്.

രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ഉപദ്വീപിലെ പ്രധാന നഗരമായ ലെസ് കെയ്സിൽ ജനങ്ങൾ തുറസായ സ്ഥലത്താണ് രാത്രി കഴിച്ചുകൂട്ടിയത്. ആശുപത്രികൾക്കും സ്കൂളുകൾക്കും വീടുകൾക്കും കേടുപാടുകളുണ്ടായി. 13,600 കെട്ടിടങ്ങൾ പൂർണമായും തകർന്നതായാണ് വിവരം. 13,700 ഓളം കെട്ടിടങ്ങൾക്ക് കേടുപാടുകളുണ്ടായി. ലെസ് കെയ്സിൽ നിന്ന് ജെറമി നഗരത്തിലേക്കുള്ള പ്രധാന പാത ഭൂകമ്പത്തിനേത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ തകർന്നു.

You might also like