TOP NEWS| പെട്രോള്‍, ഡീസൽ വില കുറക്കില്ല; യു.പി.എ സര്‍ക്കാരിനെ പഴിചാരി കേന്ദ്ര ധനമന്ത്രി

0

 

ഇന്ധന വിലയുടെ എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. യു.പി.എ സർക്കാറിന്‍റെ നടപടികളാണ്​ രാജ്യത്ത്​ പെട്രോൾ, ഡീസൽ വില കുറക്കുന്നതിന്​ തടസമാകുന്നതെന്നും​ ധനമന്ത്രി പറഞ്ഞു. 1.44 ലക്ഷം കോടിയുടെ ഇന്ധന ബോണ്ടുകളാണ്​ യു.പി.എ സർക്കാർ പുറത്തിറക്കിയത്​. ഈ തീരുമാനം ഖജനാവിന് ബാധ്യതയായി. അ‌ഞ്ചു വർഷം കൊണ്ട് 70000 കോടി പലിശ തന്‍റെ സര്‍ക്കാര്‍ അടച്ചു. 2026 ആകുമ്പോൾ 37,000 കോടി രൂപ കൂടി അടയ്ക്കണമെന്നും മന്ത്രി വ്യക്തമാക്കി.

You might also like