കൊച്ചി വാട്ടര്‍ മെട്രോ; ആദ്യ ബോട്ട് ട്രയല്‍ റണ്‍ ആരംഭിച്ചു

0

കൊച്ചി വാട്ടര്‍ മെട്രോയുടെ ഭാഗമാകുന്ന ആദ്യ ബോട്ട് ട്രയല്‍ റണ്‍ ആരംഭിച്ചു. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഹൈബ്രിഡ് ബോട്ടാണ് കഴിഞ്ഞ ഒരാഴ്ചയായി പരിശീലന ഒാട്ടം നടത്തുന്നത്. സാങ്കേതിക പരിശോധനകള്‍ക്ക് ശേഷം വിവിധ ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ശേഷം മാത്രമേ ബോട്ട് കെഎംആര്‍എല്ലിന് കൈമാറൂ.

കഴിഞ്ഞ പത്ത് ദിവസമായി കപ്പല്‍ശാലയില്‍ നിന്നും വാട്ടര്‍ മെട്രോ റൂട്ടൂകളിലേക്ക് ഈ അത്യാധുനിക ബോട്ട് പരീക്ഷണ ഒാട്ടം നടത്തുന്നു. 100 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഹൈബ്രിഡ് ബോട്ടാണിത്. വൈദ്യുതി, ഡീസലും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന എന്‍ജിന്‍. കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന ആദ്യ ഹൈബ്രിഡ് ബോട്ട് കൂടിയാണിത്. അതിനാല്‍ തന്നെ പല ഘട്ടങ്ങളിലായുള്ള സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആകെ 23 ഹൈബ്രിഡ് ബോട്ടുകള്‍ നിര്‍മിക്കാനുള്ള കരാറാണ് കൊച്ചി കപ്പല്‍ശാലയ്ക്ക് നല്‍കിയിരിക്കുന്നത്. ഇതില്‍ നാല് ബോട്ടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ആദ്യ ബോട്ടിന്റെ സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തീകരിച്ച ശേഷമേ മറ്റ് ബോട്ടുകളുെട ട്രയല്‍ റണ്‍ തുടങ്ങുകയുള്ളൂ.

You might also like