TOP NEWS| സൗദി അറേബ്യയിൽ ആക്ടീവ് കൊവിഡ് കേസുകൾ വീണ്ടും കുറഞ്ഞു

0

 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചുകഴിയുന്ന ആളുകളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 1,011 പേർ കൂടി സുഖപ്പെടുകയും 604 പുതിയ കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ രാജ്യത്താകെ അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,649 ആയി കുറഞ്ഞു. ഇതിൽ 1,332 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

You might also like