മുകളില്‍ മെട്രോ സ്​റ്റേഷനുമായി ആദ്യ മാള്‍ ദുബൈയില്‍ വരുന്നു

0

ദുബൈ: ഉയരങ്ങളില്‍ വിസ്​മയം തീര്‍ക്കുന്ന ദുബൈയില്‍ മാളിന്​ മുകളില്‍ മെട്രോ സ്​റ്റേഷന്‍ ഒരുങ്ങുന്നു.ദേരയിലാണ്​ ‘വണ്‍ ദേര’ എന്ന പേരില്‍ മാളും മെട്രോ സ്​റ്റേഷനും ഒരുങ്ങുന്നത്​. ദുബൈയില്‍ ആദ്യമായാണ്​ ഇത്തരമൊരു മാളും മെട്രോ സ്​റ്റേഷനും ഒരുങ്ങുന്നത്​.

ദേര എന്‍റിച്​മെന്‍റ്​ ​േപ്രാജക്​ടി​െന്‍റ (ഡി.ഇ.പി) ഭാഗമായി ഇത്​റ ദുബൈയാണ്​ നിര്‍മാതാക്കള്‍. 131 ഹോട്ടല്‍ മുറികള്‍, ഓഫിസ്​ എന്നിവ ഉ​ള്‍പ്പെടുന്നതാണ്​ മാള്‍. ആകര്‍ഷണീയമായ ഘടനയും അസാധാരണമായ രൂപകല്‍പനയുംകൊണ്ട്​ വ്യത്യസ്​ത ലുക്കിലായിരിക്കും മാള്‍ ഉയരുക. മെട്രോ സ്​​റ്റേഷന്​ പുറമെ, ബസ്​ ടെര്‍മിനല്‍, ടാക്​സി, 158 പാര്‍കിങ്​ എന്നിവയും ഉണ്ടാകും. എല്ലാ ഗതാഗത സൗകര്യങ്ങളും മാളിനുള്ളില്‍ ഒരുക്കുകയാണ്​ ലക്ഷ്യം.

You might also like