നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കാം; പെഗസസിൽ കേന്ദ്രത്തിന് മൗനം

0

രാജ്യസുരക്ഷ മുന്‍ നിര്‍ത്തി നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. എന്നാല്‍ പെഗസസ് വാങ്ങിയതടക്കമുള്ള കാര്യങ്ങള്‍ വിദഗ്ധ സമിതിക്ക് മുന്നില്‍ മാത്രമേ വെളിപ്പെടുത്തകയുള്ളൂവെന്നും കേന്ദ്രം തറപ്പിച്ചു പറഞ്ഞു. കേസില്‍ കേന്ദ്രത്തിന് നോട്ടീസയച്ച കോടതി പത്തു ദിവസത്തിന് ശേഷം ഹര്‍ജികള്‍ പരിഗണിക്കാന്‍‍ മാറ്റി.

പെഗസസ് ചാരസോഫ്റ്റ് വെയര്‍ ഉപയോഗിച്ചോ എന്ന പ്രതിപക്ഷത്തിന്‍റെ ഒറ്റ ചോദ്യത്തിന് കോടതി മുറിയ്ക്കുള്ളിലും പിടി കൊടുക്കാതെ കേന്ദ്രസര്‍ക്കാര്‍. ഇന്നലെ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാരിന് പറയാനുള്ളതെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. രാജ്യസുരക്ഷയ്്ക്കും ഭീകരവാദത്തിനുമെതിരെ ചില നിരീക്ഷണങ്ങള്‍ അനിവാര്യമാണ്. നിയമവിധേയമായ കാര്യങ്ങളല്ലെങ്കില്‍ കോടതിക്ക് തടയാം. വിഷയം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ അനുവദിക്കണം. 
You might also like