അഫ്ഗാനില്‍ എത്രയും പെട്ടെന്ന് ഇടപെടണം: ലോകനേതാക്കളോട് മലാലയുടെ അഭ്യര്‍ഥന

0

അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്സായ്. അഫ്ഗാനില്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്ന് മലാല ലോകനേതാക്കളോട് അഭ്യര്‍ഥിച്ചു.

അഫ്ഗാൻ ജനതയെ സംരക്ഷിക്കാൻ യു.എസ് പ്രസിഡന്‍റ് ജോ ബൈഡന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും മലാല പറഞ്ഞു. അഫ്ഗാനിലെ ജനങ്ങളെ സംരക്ഷിക്കാന്‍ ധീരമായ നടപടികൾ കൈക്കൊള്ളണം. വിവിധ ലോകനേതാക്കളുമായി സംസാരിക്കുന്നുണ്ടെന്നും മലാല വ്യക്തമാക്കി.

“ഇത് അടിയന്തര ഇടപെടല്‍ അവശ്യമായ മാനുഷിക പ്രതിസന്ധിയാണ്. അഫ്ഗാന്‍ ജനതയ്ക്ക് സഹായവും പിന്തുണയും നൽകേണ്ടത് ആവശ്യമാണ്. അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവർത്തിക്കുന്നവര്‍ ഉൾപ്പെടെ ചില ആക്ടിവിസ്റ്റുകളുമായി സംസാരിച്ചു. ഇനി ജീവിതം എങ്ങനെയായിരിക്കുമെന്ന് ഉറപ്പില്ലെന്ന ആശങ്ക അവർ പങ്കുവെക്കുന്നു.”- മലാല പറഞ്ഞു.

You might also like