TOP NEWS| കേരളത്തിന് 5.79 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; രണ്ട് ഡോസും സ്വീകരിച്ചവര്‍ 68 ലക്ഷം കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ രണ്ടര കോടിയിലധികം പേർക്ക് (2,55,20,478 ഡോസ്) വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 1,86,82,463 പേർക്ക് ഒന്നാം ഡോസ് വാക്സിനും 68,38,015 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്.