സൗദിയുടെ ആദ്യ ഗവേഷണ ഉപഗ്രഹ വിക്ഷേപണത്തിന് കിങ് അബ്ദുല്ല സര്‍വകലാശാല
ജിദ്ദ: സൗദി അറേബ്യയുടെ ആദ്യത്തെ ഗവേഷണ ഉപഗ്രഹ വിക്ഷേപണത്തിന് ഒരുക്കവുമായി ജിദ്ദ തുവാലിലെ കിങ് അബ്ദുല്ല സയന്‍സ് ആന്‍ഡ് ടെക്നോളജി സര്‍വകലാശാല (കാസ്റ്റ്). രാജ്യത്തെ ആദ്യത്തേതെന്നത് മാത്രമല്ല സാേങ്കതികമായി ഏറ്റവും മികച്ചതുമായ ഉപഗ്രഹം വിക്ഷേപിക്കാനാണ് സര്‍വകലാശാല ഒരുക്കം നടത്തുന്നത്.
ക്യൂബ്സാറ്റ് എന്നപേരില്‍ നിര്‍മാണം പുരോഗമിക്കുന്ന ഉപഗ്രഹം അടുത്തവര്‍ഷം അവസാനം വിക്ഷേപിക്കും. േഡറ്റ, അനലിറ്റിക്സ്, ബഹിരാകാശം തുടങ്ങിയതുമായി ബന്ധപ്പെട്ട സേവന മേഖലയില്‍ പ്രമുഖരായ സ്പയര്‍ കമ്ബനിയുടെ സഹായത്തോടെയാണ് സര്‍വകലാശാല ഗവേഷണ ഉപഗ്രഹം വികസിപ്പിക്കുകയും വിക്ഷേപിക്കാന്‍ ഒരുക്കുകയും ചെയ്യുന്നത്. ഇത്തരത്തില്‍ ഒരു ഉപഗ്രഹത്തിെന്റ വിക്ഷേപണം സൗദി അറേബ്യയില്‍ ആദ്യമാണ്. സാങ്കേതികമായ ഏറ്റവും മികവ് പുലര്‍ത്തുന്നതായിരിക്കും. ഭൗമാന്തരീക്ഷത്തിെന്റ വിശദമായ ഭൂപടങ്ങള്‍ വരക്കാനും ഭൂമിയുടെ ഉപരിതലത്തിെന്റ മികവാര്‍ന്ന ചിത്രങ്ങള്‍ ശേഖരിക്കാനും വിശകലനം ചെയ്യാനും ഉപഗ്രഹത്തിലൂടെ സര്‍വകലാശാല ഗവേഷകരെ പ്രാപ്തരാക്കും. സസ്യങ്ങളുടെ ആരോഗ്യവും അവസ്ഥയും നിരീക്ഷിക്കാനും ഇൗ ഉപഗ്രഹം വഴി സാധിക്കും.