TOP NEWS| തമിഴ്നാട്ടിലേക്ക് കടക്കാൻ കടമ്പകൾ ഏറെ; വാക്സീൻ സർട്ടിഫിക്കറ്റ് നിർബന്ധം

0

 

തെങ്കാശി• ഓണം അവധി ആഘോഷിക്കാൻ അതിർത്തി കടന്നുള്ള യാത്ര വേണ്ട. തമിഴ്നാട്ടിലേക്കു കടക്കാൻ കടമ്പകൾ ഏറെ കടക്കണം. 2 ഡോസ് വാക്സീനെടുത്ത സർട്ടിഫിക്കറ്റ്, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്നു കൈയിൽ വേണം. മുൻകാലങ്ങളിൽ അതിര്‍ത്തിക്കപ്പുറത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കേരളീയരുടെ നല്ല തിരക്കായിരുന്നു. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലക്കാരായിരുന്നു തെങ്കാശി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തിയിരുന്നത്. തെങ്കാശി വഴി മധുര, വേളാങ്കണ്ണി, കൊടൈക്കനാൽ എന്നിവിടങ്ങളിലും നിരവധി ആളുകള്‍ എത്തുമായിരുന്നു. ഇക്കുറി അതെല്ലാം തെറ്റി.

You might also like