TOP NEWS| രണ്ട് കോവിഡ് വാക്സിനുകള്‍ക്ക് കൂടി സൗദി അംഗീകാരം നല്‍കി
സൗദിയില്‍ പുതിയതായി രണ്ട് കോവിഡ് വാക്സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ചൈനീസ് വാക്സിനുകളായ സിനോഫാം, സിനോവാക് എന്നിവക്കാണ് പുതിയതായി അംഗീകാരം ലഭിച്ചത്. ഇതോടെ സൗദിയില്‍ അംഗീകാരമുള്ള വാക്സിനുകളുടെ എണ്ണം ആറായി.