TOP NEWS| കാബൂള്‍ സ്‌ഫോടനത്തിൽ മരണം 90 ആയി; കൊല്ലപ്പെട്ടവരിൽ 12 പേർ യു.എസ് സൈനികർ, 150ലേറെ പേര്‍ക്ക് പരിക്കേറ്റു

0

 

കാബൂള്‍ സ്‌ഫോടനത്തിൽ മരണം 90 ആയി; കൊല്ലപ്പെട്ടവരിൽ 12 പേർ യു.എസ് സൈനികർ, 150ലേറെ പേര്‍ക്ക് പരിക്കേറ്റു

കാബൂൾ: കാബൂള്‍: അഫ്ഗാനിസ്ഥാനില്‍നിന്ന് അഭയാര്‍ഥികളെ ഒഴിപ്പിക്കുന്നതിനിടെ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ടസ്‌ഫോടനങ്ങളിൽ 90 പേർ കൊല്ലപ്പെട്ടുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. ഭീകരാക്രമണത്തില്‍ 12 യു.എസ്. ദൗത്യസംഘാംഗങ്ങളും ഒരു ഡോക്ടറും ഉള്‍പ്പെടെ കൊല്ലപ്പെട്ടു. താലിബാനികളടക്കം 150ലേറെ പേര്‍ക്ക് പരിക്കേറ്റു. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ എസ് ) അഫ്ഗാന്‍ ഘടകമായ ഐ എസ് ഖൊരാസന്‍ പുലര്‍ച്ചേ 2.30 ഓടെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അമേരിക്കന്‍ സേനയേയാണ് തങ്ങള്‍ ലക്ഷ്യമിട്ടെതെന്നും പ്രസ്താവനയില്‍ ഇവര്‍ അറിയിച്ചു.

കാബൂൾ വിമാനത്താവളത്തിന്‍റെ രണ്ടു പ്രവേശന കവാടങ്ങളിലാണ് സ്ഫോടനമുണ്ടായത്. അഫ്ഗാനിസ്ഥാൻ വിടാനെത്തിയ സാധാരണക്കാർക്കിടയിലായിരുന്നു സ്ഫോടനങ്ങൾ. പരിക്കേറ്റ നൂറിലേറെ പേർ വിമാനത്താവളത്തിനു സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി.നിരവധി താലിബാന്‍ അംഗങ്ങൾക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

You might also like