TOP NEWS| വാങ്ങാനാളില്ല; 30 കോടിക്ക് വാങ്ങിയ ഹെലികോപ്ടര്‍ നാല് കോടിക്ക് വില്‍പനയ്ക്ക്‌

0

 

ജയ്പുർ: 30 കോടി രൂപയ്ക്ക് വാങ്ങിയ ഹെലികോപ്ടർ രാജസ്ഥാൻ സർക്കാർ നാല് കോടി രൂപയ്ക്ക് വിൽപനക്ക് വെച്ചു. വാങ്ങാനാളില്ലാതെ ഒരു പതിറ്റാണ്ടോളമായി പറക്കാതെ വെള്ളാനയായി മാറിയ അഗസ്റ്റ ഹെലികോപ്ടറാണ് വിൽക്കാൻ ശ്രമിക്കുന്നത്.

2005-ൽ മുപ്പത് കോടിയോളം രൂപയ്ക്ക് വാങ്ങിയ ഇതിപ്പോൾ നാല് കോടി രൂപയ്ക്കാണ് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2011-മുതൽ വിൽക്കാൻ ശ്രമിച്ചിട്ടും ആളെ കിട്ടാതെ ജയ്പൂരിൽ സൂക്ഷിച്ചിട്ടുള്ള ഹെലികോപ്ടർ ഉപയോഗശൂന്യമായി മാറികൊണ്ടിരിക്കുകയാണ്.

You might also like