TOP NEWS| 35 ശതമാനത്തിനും കോവിഡ് ബാധിക്കുന്നത് വീട്ടിൽ നിന്ന്; ക്വാറന്റീൻ കൃത്യമായി പാലിക്കണമെന്ന് മന്ത്രി

0

 

തിരുവനന്തപുരം: വീടുകളിൽ നിന്നും കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 35 ശതമാനത്തോളം ആളുകൾക്ക് രോഗം ബാധിക്കുന്നത് വീടുകളിൽ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനം കാണിക്കുന്നത്. വീട്ടിൽ ഒരാൾക്ക് കോവിഡ് വന്നാൽ ആ വീട്ടിലെ എല്ലാവർക്കും കോവിഡ് വരുന്ന അവസ്ഥയാണുള്ളത്. ഹോം ക്വാറന്റീൻ വ്യവസ്ഥകൾ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. വീട്ടിൽ സൗകര്യമുള്ളവർ മാത്രമേ ഹോം ക്വാറന്റീനിൽ കഴിയാവൂ. അല്ലാത്തവർക്ക് ഇപ്പോഴും ഡി.സി.സി.കൾ ലഭ്യമാണ്.

You might also like