സൗദി അറേബ്യയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന വിദേശികള്‍ക്ക് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച്‌ വാഹനമോടിക്കാം

0

റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന വിദേശികള്‍ക്ക് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സുകളും രാജ്യത്ത് അംഗീകാരമുള്ള വിദേശ ലൈസന്‍സുകളും ഉപയോഗിച്ച്‌ വാഹനമോടിക്കാവുന്നതാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. സൗദിയില്‍ പ്രവേശിച്ച്‌ പരമാവധി ഒരു വര്‍ഷം വരെയോ ലൈസന്‍സ് കാലാവധി അവസാനിക്കുന്നതു വരെയോ സന്ദര്‍ശക വിസക്കാര്‍ക്ക് ഈ രീതിയില്‍ അന്താരാഷ്ട്ര ലൈസന്‍സുകള്‍ ഉപയോഗിച്ച്‌ രാജ്യത്തെ റോഡുകളില്‍ വാഹനമോടിക്കാന്‍ അനുമതിയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

You might also like