TOP NEWS| വി.എച്ച്.എസ്.ഇ. പഴയ വി.എച്ച്.എസ്.ഇ. അല്ല; സംരംഭക സൗഹൃദമായി വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍
ദേശീയ നൈപുണി യോഗ്യത ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ്.) കോഴ്സുകൾ വി.എച്ച്.എസ്.ഇ. പഠനത്തിന്റെ ഭാഗമായി. അതായത്, രണ്ടുവർഷത്തെ പഠനം കഴിയുമ്പോൾ ദേശീയാംഗീകാരമുള്ള ഒരു നൈപുണി പരിശീലന യോഗ്യത അധികമായി കൈയിൽ കിട്ടും. ഉപരിപഠനത്തിന് സഹായമാകുന്നതിന് പുറമേ ഇത് തൊഴിൽസാധ്യതയും വർധിപ്പിക്കും. സംരംഭകത്വപരിശീലനം ഹയർസെക്കൻഡറി തലത്തിൽ തുടങ്ങാനുമാകും.