TOP NEWS| പുതിയ പ്ലാനുമായി ടെലികോം കമ്പനികള്‍; വിലയും വിവരങ്ങളും ഇങ്ങനെ

0

 

എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ജിയോ, വി എന്നിവ 84 ദിവസത്തെ വാലിഡിറ്റിയും 365 ദിവസ വാലിഡിറ്റിയും നല്‍കുന്ന പ്ലാനുകള്‍ നല്‍കുന്നുണ്ട്. ആവര്‍ത്തിച്ച് റീചാര്‍ജ് ചെയ്യാന്‍ ശ്രമിക്കാത്ത ഉപയോക്താക്കള്‍ക്ക് ഈ പ്ലാനുകള്‍ പ്രയോജനകരമാണ്. സ്ട്രീമിംഗ് ആനുകൂല്യങ്ങള്‍ അടക്കമുള്ള ഓഫറുകളും ഇതിലുണ്ട്. 365 ദിവസം വാലിഡിറ്റി നല്‍കുന്നതും 1500 രൂപയ്ക്ക് താഴെ വിലയുള്ളതുമായ പ്ലാനുകള്‍ നിരവധിയുണ്ട്. ഇതില്‍ തന്നെ കൂടുതല്‍ പേരും ഉപയോഗിക്കുന്നത് മൂന്നുമാസത്തെ പ്ലാനുകളാണ്. ഇത്തരത്തില്‍ 801 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാന്‍ വി നല്‍കുന്നു. ഇതിന് 84 ദിവസത്തേവാലിഡിറ്റിയുണ്ട്. 3 ജിബി പ്രതിദിന ഡാറ്റയും പ്രതിദിനം 100 എസ്എംഎസും നല്‍കുന്ന ഇത് ഡിസ്‌നി+ ഹോട്ട്സ്റ്റാറിന് 16 ജിബി അധിക ഡാറ്റയും 1 വര്‍ഷത്തെ വിഐപി സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നു. ഹൈസ്പീഡ് നൈറ്റ് ടൈം ഇന്റര്‍നെറ്റ്, വീക്കെന്‍ഡ് റോള്‍ഓവര്‍ ഡാറ്റ ആനുകൂല്യം, വി മൂവികള്‍, ടിവി തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഇത് നല്‍കുന്നു.

You might also like