TOP NEWS| കാണ്ഡഹാറില്‍ സംഗീതത്തിനും ടിവി-റോഡിയോ ചാനലുകളിലെ സ്ത്രീശബ്ദങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി താലിബാന്‍
കാബൂള്‍:കാണ്ഡഹാറില്‍ സംഗീതത്തിനും ടിവി-റോഡിയോ ചാനലുകളിലെ സ്ത്രീശബ്ദങ്ങള്‍ക്കും താലിബാന്‍ വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍.അഫ്ഗാനില്‍ താലിബാന്‍ ആധിപത്യം സ്ഥാപിച്ചതിന് ശേഷം ചില ചാനലുകള്‍ വനിതാ ആങ്കര്‍മാരെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. നിലവില്‍ കാണ്ഡഹാറില്‍ ടിവി-റോഡിയോ ചാനലുകളിലെ സ്ത്രീശബ്ദങ്ങള്‍ക്കും താലിബാന്‍ വിലക്കേര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി കമ്പനികളും തങ്ങളുടെ വനിതാ ജിവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.അതേ സമയം രാജ്യത്ത് സ്ത്രീകള്‍ക്ക് തൊഴില്‍ തടസ്സമില്ലെന്നും പെണ്‍കുട്ടികള്‍ക്ക് ഇസ്ലാമിക. രീതി അനുസരിച്ച് പഠനം തുടരാമെന്നും താലിബാന്‍ വൃത്തങ്ങള്‍ പറയുന്നു.