TOP NEWS| ഹെല്‍മറ്റില്ലെങ്കില്‍ കീശ ചോരും; ഈ വര്‍ഷം പിഴയായി ഈടാക്കിയത് 1.76 കോടി രൂപ
ഇരുചക്രവാഹനവുമായി പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കുക. ഇല്ലെങ്കില്‍ നിങ്ങളുടെ കീശ ചോരും. പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കാന്‍ മറക്കണ്ട. ഹെല്‍മറ്റ് ധരിക്കാത്തതിന് ഇരുചക്ര വാഹനയാത്രക്കാരില്‍ നിന്നും ഈ വര്‍ഷം പിഴയായി ഈടാക്കിയത് 1.76 കോടി രൂപയാണ്. ഇതില്‍ 44 ശതമാനം പിഴയും പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാത്തതിനാണ് ഈടാക്കിയത്.