TOP NEWS| സ്‌കൂളില്‍ ഹാജരാവാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി

0

 

കോവിഡ് ഭീതി നിലനില്‍ക്കവെ സ്‌കൂളുകളില്‍ ഹാജരാവാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. കുട്ടികളോട് സ്‌കൂളില്‍ പോകാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കി. തെലങ്കാനയില്‍ നാളെ മുതല്‍ സ്‌കൂളുകള്‍ തുറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

സ്‌കൂള്‍ തുറക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച തെലങ്കാന ഹൈക്കോടതി, റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളും ഹോസ്റ്റലുകളും തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്‌റ്റേ ചെയ്യുകയും ചെയ്തു. സെപ്റ്റംബര്‍ ഒന്നു മുതല്‍ എല്ലാ സ്‌കൂളുകളും അംഗന്‍വാടികളും കോളേജുകളും തുറക്കാനാണ് സര്‍ക്കാര്‍ അനുമതി കൊടുത്തത്. ക്ലാസുകളില്‍ നൂറു ശതമാനം ഹാജര്‍ ഉണ്ടായിരിക്കുന്നതിനും സ്‌കൂളുകള്‍ക്ക് അനുമതി നല്‍കിയിരുന്നു.

You might also like