കൊവിഡ് പരിശോധന കർശനമാക്കി കർണാടക; കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്

0

ബെം​ഗളൂരു: കേരളത്തിൽ നിന്ന് രാവിലെ ബെംഗ്ലൂരുവിൽ എത്തിയവരെ ക്വാറന്റീൻ ചെയ്തില്ല. ആർ ടി പി സി ആർ പരിശോധന നടത്തിയ ശേഷം കടത്തിവിട്ടു. നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയവരെയും വീണ്ടും പരിശോധിക്കുകയും ചെയ്തു. 24 മണിക്കൂറിനകം പരിശോധന ഫലം കിട്ടും. പോസിറ്റീവായാൽ ക്വാറന്റീനിൽ കഴിയണം.

അതേസമയം കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കേരളത്തിൽ നിന്നെത്തുന്നവർക്ക് ഇന്ന് മുതലാണ് കർണാടക പരിശോധന കർശനമാക്കിയത്. കേരളത്തിൽ രോ​ഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് കർണാടകയുടെ നടപടി.

You might also like