TOP NEWS| പാക്കിസ്ഥാനു തലവേദനയായി ടിടിപി താലിബാൻ; വെടിവയ്പിൽ പാക്ക് സൈനികർ കൊല്ലപ്പെട്ടു

0

 

പാക്ക്– അഫ്ഗാൻ അതിർത്തിയായ ഡ്യൂറൻഡ് ലൈനിന്റെ അപ്പുറത്ത് അഫ്ഗാൻ ഭാഗത്തു നിന്നുള്ള ഭീകരരുടെ വെടിയേറ്റ് രണ്ട് പാക്ക് സൈനികർ കൊല്ലപ്പെട്ടു. പാക്ക് സൈന്യം തിരിച്ചു വെടിയുതിർത്തു. മൂന്നു പേർ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് പാക്ക് സൈന്യം അവകാശപ്പെട്ടെങ്കിലും കുഴപ്പങ്ങളൊന്നുമുണ്ടായില്ലെന്നാണു ഭീകരരുടെ നിലപാട്. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയ ശേഷമുള്ള ആദ്യ സംഭവമാണിത്.

You might also like