TOP NEWS| രാത്രി പകലാക്കി പ്രാര്‍ത്ഥന, നെഞ്ചില്‍ തീയുമായി ക്രൈസ്തവര്‍ ഒളിവു ജീവിതം തുടരുന്നു: അഫ്ഗാനില്‍ നിന്ന് കരളലിയിക്കുന്ന റിപ്പോര്‍ട്ട്
രാത്രി പകലാക്കി പ്രാര്‍ത്ഥന, നെഞ്ചില്‍ തീയുമായി ക്രൈസ്തവര്‍ ഒളിവു ജീവിതം തുടരുന്നു: അഫ്ഗാനില്‍ നിന്ന് കരളലിയിക്കുന്ന റിപ്പോര്‍ട്ട്
കാബൂള്‍: താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ആഴ്ചകളായി ക്രൈസ്തവ സമൂഹം നയിച്ചു വരുന്നതു ഒളിവുജീവിതമാണെന്ന റിപ്പോര്‍ട്ട് പുറത്ത്. തങ്ങളുടെ പക്കല്‍ പാസ്പോര്‍ട്ടോ, യു.എസ് സര്‍ക്കാര്‍ നല്‍കുന്ന എക്സിറ്റ് പേപ്പറുകളോ ഇല്ലാത്തതിനാല്‍ ഓരോ മണിക്കൂര്‍ കഴിയുമ്പോഴും രക്ഷപ്പെടുമെന്ന തങ്ങളുടെ പ്രതീക്ഷകള്‍ നശിച്ചു വരികയാണെന്നും 12 ക്രൈസ്തവര്‍ക്കൊപ്പം കാബൂളിലെ ഒരു വീട്ടില്‍ രഹസ്യമായി താമസിക്കുന്ന ജായുദ്ദീന്‍ (സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ പേര് യഥാര്‍ത്ഥമല്ല) യുഎസ് ആസ്ഥാനമായ സി.ബി.എന്‍ ന്യൂസിനോട് വെളിപ്പെടുത്തി.
താലിബാന്‍ വന്നു തങ്ങളുടെ വാതില്‍ക്കല്‍ മുട്ടുന്നുണ്ടെങ്കില്‍ മറ്റുള്ളവരെ ഉണര്‍ത്തുവാന്‍ രാത്രികളില്‍ തങ്ങളില്‍ ഒരാള്‍ പ്രാര്‍ത്ഥനയോടെ ഉണര്‍ന്നിരിക്കുകയാണ് പതിവെന്നും ജായുദ്ദീന്‍ പറഞ്ഞു. ഓരോ ദിവസവും തനിക്ക് ഒരു പ്രൈവറ്റ് നമ്പറില്‍ നിന്നും താലിബാന്‍ തീവ്രവാദി ഫോണ്‍ ചെയ്യാറുണ്ട്, തന്നെ വീണ്ടും കണ്ടാല്‍ ശിരച്ചേദം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണ് അയാള്‍. ഞങ്ങളുടെ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനുമായി കർത്താവ് തന്റെ മാലാഖമാരെ തങ്ങളുടെ ഭവനത്തിന് ചുറ്റും ഏര്‍പ്പെടുത്തുവാന്‍ വേണ്ടിയും, രാജ്യത്ത് സമാധാനം ഉണ്ടാകുവാന്‍ വേണ്ടിയും പരസ്പരം പ്രാര്‍ത്ഥിക്കുവാന്‍ മാത്രമാണ് തങ്ങള്‍ക്ക് കഴിയുന്നത്. തനിക്ക് മരിക്കാന്‍ ഭയമില്ലെന്നും തന്റെ രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് ലോകത്തോട് തനിക്ക് പറയുവാനുള്ളതെന്നും ജായുദ്ദീന്‍ പറഞ്ഞു.