അഫ്ഗാനെ ഭീകരരുടെ താവളമാക്കാന്‍ അനുവദിക്കരുത്; യുഎന്‍ രക്ഷാസമിതി പ്രമേയം പാസ്സാക്കി

0

ജനീവ: അഫ്ഗാനെ ഭീകരരുടെ താവളമാക്കാന്‍ അനുവദിക്കരുതെന്നും മറ്റ് രാജ്യങ്ങളെ ആക്രമിക്കാന്‍ സ്വന്തം മണ്ണ് ഉപയോഗിക്കരുതെന്നും അന്താരാഷ്ട്ര ബാധ്യതകള്‍ താലിബാന്‍ നിറവേറ്റുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ച്‌ യുഎന്‍ രക്ഷാസമിതി പ്രമേയം പാസ്സാക്കി. ഇന്ത്യയാണ് രക്ഷാസമിതിയുടെ പ്രസിഡന്റ് സ്ഥാനത്തുള്ളത്. വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷിതമായി നാടുവിടുന്നതിനുളള അവസരമൊരുക്കണമെന്നും പ്രമേയം താലിബാനോട് ആവശ്യപ്പെട്ടു.

ഫ്രാന്‍സ്, യുകെ, യുഎസ് അടക്കം 13 അംഗരാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. റഷ്യയും ചൈനയും വീറ്റൊ ചെയ്തില്ലെങ്കിലും വോട്ടെടുപ്പില്‍ നിന്ന് മാറിനിന്നു. തിങ്കളാഴ്ചയാണ് പ്രമേയം പാസ്സായത്.

You might also like