TOP NEWS| ഇന്ത്യയുമായി ആദ്യ ചര്‍ച്ചയ്‌ക്കെത്തിയത് ഇന്ത്യന്‍ സൈന്യം പരിശീലിപ്പിച്ച താലിബാന്‍ നേതാവ്

0

 

അഫ്​ഗാനിസ്ഥാനിൽ ഭരണം പിടിച്ച ശേഷം ഇന്ത്യയുമായുള്ള ആദ്യ ചർച്ചയ്ക്ക് താലിബാന്‍ നിയോഗിച്ചത് ഇന്ത്യന്‍ സൈന്യം പരിശീലനം നല്‍കിയ ഷേ​ർ മു​ഹ​മ്മ​ദ്​ അ​ബ്ബാ​സ്​ സ്​​റ്റാ​നെ​ക്​​സാ​യിയെ. താ​ലി​ബാന്റെ രാ​ഷ്​​ട്രീ​യ​കാ​ര്യ ഓ​ഫി​സ്​ മേ​ധാ​വി​യായ സ്​​റ്റാ​നെ​ക്​​സാ​യി ദോ​ഹ​യി​ലെ ഇന്ത്യൻ എംബസിയിലെത്തിയാണ് സ്ഥാനപതി ദീപക് മിത്തലുമായി ചര്‍ച്ച നടത്തിയത്. ആദ്യമായാണ് താലിബാനുമായി നയതന്ത്രചര്‍ച്ച നടത്തിയതായി ഇന്ത്യ സ്ഥിരീകരിക്കുന്നത്.

You might also like