TOP NEWS| തൊഴിലില്ലായ്മ നിരക്ക് 8.32 ശതമാനം; ആഗസ്തിൽ തൊഴിൽ നഷ്ടമായത് പത്തു ലക്ഷം പേർക്ക്

0

 

മുംബൈ: കോവിഡ് വ്യാപനം കാരണം ആഗസ്തിൽ തൊഴിൽ നഷ്ടമായത് പത്തു ലക്ഷം പേർക്ക്. കമ്പനികൾ തൊഴിൽ റിക്രൂട്ട്‌മെൻറ് കുറച്ചതോടെ ആഗസ്തിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 8.32 ശതമാനമായി കൂടി. നാലു മാസത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയുണ്ടായിരുന്ന ജൂലൈയിൽ 6.95 ശതമാനമായിരുന്നത് വീണ്ടും വർധിക്കുകയായിരുന്നു. ഗവേഷണ സ്ഥാപനമായ സെൻറർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എകണോമി പ്രൈവറ്റ് ലിമിറ്റഡാണ് കണക്കുകൾ പുറത്തുവിട്ടത്.

You might also like