ഖത്തറില്‍ ഫ്ലൂ വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിച്ചു

0

ദോഹ: ഖത്തറില്‍ ഫ്ലൂ വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിച്ചു. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രാഥമിക ആരോഗ്യ പരിപാലന കോര്‍പ്പറേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്‍ഫ്‌ലുവെന്‍സ കുത്തിവെയ്പ്പ് കാംപയിന്‍ സംഘടിപ്പിക്കുന്നത്.

ഇന്‍ഫ്‌ലുവന്‍സയും കൊവിഡും സമാന രോഗ ലക്ഷണങ്ങളുള്ളതും ശ്വാസകോശ സംബന്ധമായ അസുഖവും ആയതിനാല്‍ എല്ലാ ആളുകളെയും ഇന്‍ഫ്‌ലുവന്‍സയില്‍ നിന്ന് സംരക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടത് പ്രധാനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

You might also like