ക്രിസ്ത്യാനികൾക്കെതിരായ ആക്രമണം; പാസ്റ്ററുടെ ഭാര്യക്കും, 19 വയസ്സുള്ള കുട്ടിക്കും പരിക്ക്
സിഖുകാരുടെയും ഹിന്ദുക്കളുടെയും ഒരു സംഘം “വാളും മരക്കമ്പികളും” വഹിച്ചു കൊണ്ട് പഞ്ചാബ് സംസ്ഥാനത്തെ ഒരു സഭ ആക്രമിച്ചു, പാസ്റ്ററുടെ ഭാര്യയുടെ കാൽ ഒടിക്കുകയും ഒരു സഭാ വിശ്വാസിയുടെ തലക്ക് വെട്ടുകയും ചെയ്തു. “പാസ്റ്റർ ലാലിന്റെ ഭാര്യ രാജ് റാണിയുടെ ഇടതു കാലിൽ രണ്ട് ശസ്ത്രക്രിയകൾ നടത്തി, 19 വയസ്സുള്ള ലവ്പ്രീത് സിംഗിന് തലയിൽ 18 മുറിവുകളും ഉണ്ടായി,” വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ഇരകൾ ഉത്തരേന്ത്യയിലെ ഫസെയ്ൽക്ക ജില്ലയിലെ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഗോഡിൽ ഭക്ഷണം കഴിക്കുവാനായി ഒത്തു കൂടിയതായിരുന്നു ജൂലൈ 12 ന് സംഭവ ദിവസം.
ആക്രമണത്തിനിടെ, 15 പേർ അടങ്ങുന്ന സംഘം പള്ളി സ്വത്ത് നശിപ്പിക്കുകയും 30000 രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. “ഞങ്ങളുടെ ജീവന് ഭീഷണിയുള്ളതിനാൽ, 15 മൈൽ അകലെയുള്ള ഒരു പ്രദേശത്തേക്ക് പോകേണ്ടി വന്നു,” പാസ്റ്റർ ലാൽ പറഞ്ഞു, ആക്രമണത്തിന് ശേഷം എന്റെ ഭാര്യ കിടപ്പിലാണ്.
അക്രമികൾക്കെതിരെ ഒരു എഫ്‌ഐആർ ഫയൽ ചെയ്തു, എന്നിരുന്നാലും, പാസ്റ്റർ ലാലും മകനും അവരുടെ അയൽവാസികളിൽ ഒരാളെ ആക്രമിച്ചുവെന്ന് വ്യാജമായി ആരോപിച്ചു കൊണ്ട് അർണിവാല പോലീസ് ഒരു കൗണ്ടർ കേസ് രജിസ്റ്റർ ചെയ്തു. “ഞങ്ങളുടെ അനുബന്ധ അഭിഭാഷകൻ പാസ്റ്ററിനും കുടുംബത്തിനും എതിരെ ചുമത്തിയിരിക്കുന്ന കള്ളക്കേസുകൾ കൈകാര്യം ചെയ്യുന്നു,” അലയൻസ് ഡിഫെൻഡിംഗ് ഫ്രീഡം–ഇന്ത്യയുടെ(ADF) പഞ്ചാബ് പ്രതിനിധി പറഞ്ഞു.