TOP NEWS| നൈജീരിയയില്‍ ഹൈസ്‌കൂള്‍ ആക്രമിച്ച് 73 കുട്ടികളെ തട്ടിക്കൊണ്ടുപോയി

0

 

നൈജീരിയയില്‍ ആയുധധാരികളായ ആക്രമികള്‍ സ്‌കൂള്‍ ആക്രമിച്ച് 73 കുട്ടികളെ തട്ടിക്കൊണ്ടുപോയി. നൈജീരിയയിലെ സംഫാറ സ്റ്റേറ്റിലാണ് സംഭവം. കയ എന്ന ഗ്രാമത്തിലെ ഗവ.സെക്കന്‍ഡറി സ്‌കൂളില്‍ അതിക്രമിച്ച് കയറിയ തോക്കുധാരികളായ സംഘം കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് സംഫാറ പൊലീസ് വക്താവ് മുഹമ്മദ് ഷെഹു മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളെ വിട്ടുകിട്ടുന്നതിനായി സൈന്യത്തിന്റെ സഹായത്തോടെ നടപടികള്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

You might also like