ഇരുന്നൂറോളം ആടുകളുടെ തലയില്ലാത്ത ജഡങ്ങൾ നദിയിൽ; ‘സാന്റീരിയ’ കൾട്ട്‌ ആചാരത്തിന്റെ ഭാഗം എന്ന് നിഗമനം

0

വാഷിങ്ടൺ: നദിയിൽ ഇരുന്നൂറോളം ആടുകളുടെ തലയില്ലാത്ത ജഡങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ ജോർജിയയിലെ ചട്ടഹൂച്ചി നദിയിലാണ് സംഭവം. പ്രത്യക്ഷത്തിൽ സാന്റീരിയ എന്ന വൂഡൂശൈലിയിലുള്ള കൾട്ട്‌ ആരാധകരുടെ ചടങ്ങുകളുടെ ഭാഗമായി ബലിയർപ്പിച്ചു എന്നാണ്‌  പ്രാഥമിക നിഗമനം. ജോർജിയ പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

നദിയിൽ പൊങ്ങിക്കിടക്കുന്ന ആടുകളുടെ വീഡിയോ അടുത്തിടെ സമൂഹ മാദ്ധ്യമങ്ങളിൾ വൈറലായിരുന്നു. ക്ലിപ്പിൽ ഒരാൾ ആടിന്റെ ശരീരം പാലത്തിൽ നിന്ന് പുഴയിലേക്ക് എറിയുന്നതായും വീഡിയോയിൽ കാണാമായിരുന്നു.

പരിസ്ഥിതി പ്രവർത്തകനായ ജെയ്സൺ ഉൾസെത്ത് പറയുന്നത് സമീപ ആഴ്ചകളിൽ മുപ്പതോളം തലയില്ലാത്ത ആടുകളുടെ  ജഡങ്ങൾ ഒരേ സമയം നദിയിൽ ഒഴുകുന്നത് താൻ കണ്ടിട്ടുണ്ടെന്നാണ്. ഇത് വർദ്ധിച്ചു വരുന്ന ഒരു പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ രണ്ട് വർഷങ്ങളായി, ഞാൻ ഒരു നൂറെണ്ണമെങ്കിലും കണ്ടിട്ടുണ്ട്, എന്നാൽ ഈയിടെയായി ഞങ്ങൾ ഇവിടെ കാണാൻ തുടങ്ങിയത് പോലെ ഒരു സമയത്ത് 20 മുതൽ 30 വരെ അല്ലെങ്കിൽ കൂടുതൽ കാണാറുണ്ട്‌,” അദ്ദേഹം പറഞ്ഞു. “ഇത് 5 ദശലക്ഷം ആളുകൾക്ക് കുടി വെള്ളമാണ്, ഇത് പരിപാലിക്കാൻ നാമെല്ലാവരും നമ്മുടെ ഭാഗം ചെയ്യണം,” അദ്ദേഹം തുടർന്നു.

വിചിത്രമായ കൾട്ട്‌ ബലികൾ പകൽ വെളിച്ചത്തിൽ പോലും സംഭവിക്കുന്നു എന്നതാണ്‌ ഇപ്പോഴത്തെ സാഹചര്യം. പ്രത്യക്ഷത്തിൽ ഒരു മതപരമായ ആചാരത്തിന്റെ ഭാഗമായി ബലിയർപ്പിച്ച ആടുകളുടെ തലയില്ലാത്ത ശരീരങ്ങൾ, എന്നാൾ ദുരൂഹതകൾ ഏറി വരികയാണ്‌. പ്രധാനമായും പടിഞ്ഞാറൻ ആഫ്രിക്കയിൽ നടത്തുന്ന ഒരു കൾട്ട് ‌ആചാരമാണ് സാന്റീരിയ. ആടുകളെ ബലി നൽകുന്നത് വിജയത്തെ സൂചിപ്പിക്കുന്നുവെന്നാണ് സാന്റീരിയ പുരോഹിതരുടെ അഭിപ്രായം. കൂടാതെ കുട്ടികൾ ഉണ്ടാകാനും ആചാരം ആളുകൾ പിന്തുടരുന്നു. ഒഴുകി എത്തിയ ജഡങ്ങൾ നദിയിൽ നിന്ന് എത്രയും പെട്ടെന്ന് മാറ്റാനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ.

You might also like