TOP NEWS| കോവിഡ് പ്രതിരോധം വിലയിരുത്താൻ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി ഇന്ന് ചര്‍ച്ച
പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഒരു കുറവുമില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നു തന്നെ തുടരുകയാണ്. ചികിത്സയിലിരിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തി നാൽപതിനായിരം കടന്നു. മരണ സംഖ്യ 21,000 കടന്നു. 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ കർശന നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചിരിക്കുന്നത്.