TOP NEWS| ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഖത്തറിലെ അഫ്ഗാന്‍ അഭയാര്‍ത്ഥി താമസ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു

0

 

ഖത്തര്‍ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ദോഹയിലെ അഫ്ഗാന്‍ അഭയാര്‍ത്ഥി താമസ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ഖത്തര്‍ അമീര്‍, വിദേശകാര്യമന്ത്രി തുടങ്ങിയവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയോടെയാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ദോഹയിലെത്തിയത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായും ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനിയുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.

You might also like