TOP NEWS| വികസന മാർഗത്തിൽ കുതിച്ച് യു.എ.ഇ: 50 പുതിയ ദേശീയ പദ്ധതികൾ പ്രഖ്യാപിക്കും
വികസന മാർഗത്തിൽ കൂടുതൽ മുന്നോട്ടു പോകാനുറച്ച് യു.എ.ഇ. ഈ മാസം യു.എ.ഇയിൽ 50 പുതിയ ദേശീയ പദ്ധതികൾ പ്രഖ്യാപിക്കും. സെപ്റ്റംബർ അഞ്ച് മുതൽ പദ്ധതി പ്രഖ്യാപനങ്ങൾക്ക് തുടക്കം കുറിക്കും. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമും അബൂദബി കിരീടവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.