കുവൈത്തില്‍ കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു

0

കുവൈത്തില്‍ കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചുഷോപ്പിങ്​ മാളുകളിലെ ഇത്തരം സ്ഥലങ്ങളിലും ഇന്‍ഡോര്‍ ഗെയിം ഹാളുകളിലും ബുധനാഴ്​ച രാവിലെ മുതല്‍ നല്ല തിരക്ക്​ അനുഭവപ്പെട്ടു. തുടക്കത്തില്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ ഗെയിം സെന്‍ററുകള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്​.

ജീവനക്കാരും സന്ദര്‍ശകരും ഉ​ള്‍പ്പെടെ അകത്ത്​ പ്രവേശിക്കുന്നവരുടെ ശരീര താപനില പരിശോധിക്കുന്നുണ്ട്​. സാമൂഹിക അകലം ഉറപ്പുവരുത്താന്‍ ആദ്യ ഘട്ടത്തില്‍ 50 ശതമാനം ശേഷിയിലാണ്​ പ്രവര്‍ത്തനം.

You might also like