TOP NEWS| കർഷകര്‍ മൂന്നാം ഘട്ട സമരത്തിന്: സെപ്തംബർ അഞ്ചിന് യു.പിയില്‍ മഹാപഞ്ചായത്ത് ചേരും

0

 

ഹരിയാനയിലെ കർണാലിൽ കർഷകര്‍ക്ക് നേരെ പൊലീസ് ലാത്തിചാർജ് ഉണ്ടായതിന് പിന്നാലെയാണ് മൂന്നാം ഘട്ട സമരം ആരംഭിക്കാൻ കർഷക സംഘടനകൾ ഒരുങ്ങുന്നത്. ഞായറാഴ്ച മുസാഫർനഗറിൽ ലക്ഷക്കണക്കിന് കർഷകരെ അണിനിരത്തി മഹാപഞ്ചായത്ത് നടത്തും. രാജ്യത്തെ മുഴുവൻ കർഷക സംഘടനാ നേതാക്കളും മഹാപഞ്ചായത്തിൽ പങ്കെടുക്കും. ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞടുപ്പ് വരാനിരിക്കെ സമ്മര്‍ദം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

You might also like