കോവിഡ് വ്യാപനം: വാരാന്ത്യ ലോക്ക്ഡൗണും, രാത്രികാല കര്‍ഫ്യൂവും തുടരും

0

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളും, ടിപിആറും ഉയരുന്ന സാഹചര്യത്തില്‍ ഞായറാഴ്ച ദിവസങ്ങളില്‍ ലോക്ഡൗണും, എല്ലാ ദിവസവും രാത്രികാല നിയന്ത്രണവും തുടരാന്‍ അവലോകന യോഗത്തില്‍ തീരുമാനം.

തുടര്‍ന്നുള്ള കാര്യങ്ങള്‍ സംബന്ധിച്ച്‌ അടുത്ത ചൊവ്വാഴ്ച പരിശോധന നടത്തി തീരുമാനമെടുക്കും. വാക്സിനേഷന്‍ പൂര്‍ത്തിയായാലും കോവിഡ് പൂര്‍ണ്ണമായും വിട്ടുപോവില്ല. അതു കണ്ടുള്ള പ്രതിരോധമാര്‍ഗമാണവലംബിക്കുക.

ഇപ്പോള്‍ ഡബ്ല്യൂഐപിആര്‍ ഏഴിന് മുകളിലുള്ള 81 നഗര വാര്‍ഡുകളിലും 215 ഗ്രാമപഞ്ചായത്തു വാര്‍ഡുകളിലും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ദ്രുത പ്രതികരണസേന (ആര്‍ആര്‍ടി) മുഖേന കോവിഡ് രോഗികളുടെ ക്വാറന്റീന്‍ ഉറപ്പുവരുത്തുകയാണ്.

You might also like