TOP NEWS| ‘ബിജെപി സര്‍ക്കാരുകളെ താഴെയിറക്കും’; മഹാപഞ്ചായത്തിൽ കർഷകപ്രഖ്യാപനം

0

 

ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ച് കർഷകർ. കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധം കടുപ്പിച്ച് പതിനായിരങ്ങൾ പങ്കെടുക്കുന്ന മഹാപഞ്ചായത്ത് ഉത്തർപ്രദേശിലെ മുസഫർനഗറിൽ പുരോഗമിക്കുകയാണ്. യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രചാരണത്തിനിറങ്ങുന്നതടക്കമുള്ള നിർണായക തീരുമാനങ്ങളാണ് സമ്മേളനം ഇതിനകം കൈക്കൊണ്ടിട്ടുള്ളത്. കര്‍ഷകവിരുദ്ധ നയം തുടരുന്ന ബിജെപി സര്‍ക്കാരുകളെ താഴെയിറക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും മുന്നറിയിപ്പുണ്ട്.

You might also like