
കുവൈറ്റില്‍ ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചത് തുര്‍ക്കിയില്‍ നിന്നെത്തിയ സ്വദേശിയില്‍
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശത്ത് നിന്ന് എത്തിയ യാത്രക്കാരനില്‍ ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രാലയം.
തുര്‍ക്കിയില്‍ നിന്നെത്തിയ കുവൈറ്റ് സ്വദേശിയിലാണ് വകഭേദം കണ്ടെത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ ഏത് രാജ്യക്കാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ പുറത്തുവിടാത്തത് ഏറെ അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു.