TOP NEWS| നീറ്റ് പരീക്ഷ നീട്ടില്ല; പരീക്ഷ മാറ്റിവെയ്ക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി
നീറ്റ് പ്രവേശന പരീക്ഷ നീട്ടിവെയ്ക്കണം എന്ന ആവശ്യം സുപ്രീംകോടതി തള്ളി. സെപ്തംബർ 12ന് നടക്കുന്ന നീറ്റ് പരീക്ഷ നീട്ടണം എന്ന് ആവശ്യപ്പെട്ട് ചില വിദ്യാർഥികൾ നൽകിയ ഹരജി ആണ് കോടതി തള്ളിയത്. 16 ലക്ഷം വിദ്യാർഥികൾ എഴുതുന്ന പരീക്ഷ ചില വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ച് മാറ്റാനാകില്ലെന്ന് കോടതി വ്യക്തമാക്കി.