രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 31,222 കോവിഡ് കേസുകള്‍, 70 ശതമാനവും കേരളത്തില്‍: സ്ഥിതി ഗുരുതരമായി തുടരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 31,222 കോവിഡ് കേസുകള്‍ ആണ്. ഇവയില്‍ പകുതിയിലധികവും കേരളത്തിലാണ്. 31,222 പുതിയ കേസുകളില്‍ കേരളത്തില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 19,688 കേസുകള്‍ ആണ്. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 33,058,843 ആയി ഉയര്‍ന്നതായി ചൊവ്വാഴ്ച ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
തുടര്‍ച്ചയായി 72 ദിവസമായി രാജ്യത്ത് പ്രതിദിനം 50,000 -ല്‍ താഴെ പുതിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 3,92,864 ആയി കുറഞ്ഞു. 290 പുതിയ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 4,41,042 ആയി ഉയര്‍ന്നു. 3,22,24,937 പേര്‍ രാജ്യത്ത് കോവിഡില്‍ നിന്നും മുക്തി നേടിയിട്ടുണ്ട്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനമാണ്. എന്നാല്‍, കേരളത്തിലെ സ്ഥിതി അങ്ങനെയല്ല, 15 ശതമാനത്തിനു മുകളിലാണ് കേരളത്തിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.