കാബൂളില്‍ പാക് വിരുദ്ധ പ്രതിഷേധം; പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി സ്ത്രീകളും, പിരിച്ചുവിടാന്‍ ആകാശത്തേക്ക് വെട്വെച്ച് താലിബാന്‍
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പാകിസ്താനെതിരെ സ്ത്രീകളടക്കം അണിനിരന്ന വന്‍ പ്രതിഷേധം. പഞ്ച്ഷീര്‍ പിടിക്കാനുള്ള താലിബാന്റെയും പാക് ഭരണകൂടത്തിന്റെയും നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. ഐ.എസ്.ഐ ഡയരക്ടര്‍ അടക്കമുള്ള പാക് വൃത്തങ്ങള്‍ താമസിക്കുന്ന കാബൂളിലെ ഹോട്ടലിലേക്ക് പ്രതിഷേധം നീണ്ടതോടെ സമരക്കാരെ പിരിച്ചുവിടാന്‍ താലിബാന്‍ ആകാശത്തേക്ക് വെടിവച്ചു.
നൂറുകണക്കിനു സ്ത്രീകളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. പാകിസ്താനെതിരെ ഇവര്‍ പ്ലക്കാര്‍ഡുകളുയര്‍ത്തുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പ്രതിഷേധം ഹോട്ടലിലേക്കുള്ള വഴിയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനുമുന്നിലെത്തിയതോടെ താലിബാന്‍ സൈന്യം വെടിയുതിര്‍ത്തു.