TOP NEWS| നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; രണ്ട് പ്രവാസി തൊഴിലാളികള്‍ മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2 നിര്‍മ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടുപേര്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. നേപ്പാള്‍ സ്വദേശികളാണ് മരിച്ചത്.
ബുധനാഴ്ചയാണ് അപകടമുണ്ടായത്. കുവൈത്ത് ഫയര്‍ ഫോഴ്‌സിന്റെ രക്ഷാപ്രവര്‍ത്തക സംഘം സംഭവമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയിരുന്നു. നാലു മണിക്കൂറോളം നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ സംഘം ഒരാളെ രക്ഷപ്പെടുത്തി. എന്നാല്‍ മറ്റ് രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല.